ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിന് ഒൻപത് വയസ്

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:46 IST)
സുന്ദരിമാരുടെ എണ്ണത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന റഷ്യയില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അതിസുന്ദരിയുമായ മോഡലും ഉള്ളത്. ക്രിസ്റ്റീന പിമെനോവയെന്ന ഒൻപത് വയസുകാരിയാണ് വളരെ കുറച്ച് സമയം കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലായി ഉയര്‍ന്ന് വന്നത്.

2005ൽ മോസ്കോയിലാണ് മുന്‍ റഷ്യൻ സോസർ താരമായ റസ്‌ലാൻ പിമെനോവിന്റെയും മോഡലായ ഗ്ലികെരിയ ഷിരോകോവയും മകളായ ക്രിസ്‌റ്റീന ജനിച്ചത്. മൂന്നാമത്തെ വയസു മുതല്‍ തന്നെ അമ്മയുടെ പാതയിലൂടെ സഞ്ചരിച്ച ക്രിസ്‌റ്റീന നിരവധി മോഡലിംഗ് കമ്പനികള്‍ക്കും പ്രമുഖ ബ്രാന്റുകൾക്കും മോഡലായി എത്തുകയും ചെയ്തു. അതിലുപരി ഈ കുട്ടി സുന്ദരി ഒരു ജിംനാസ്റ്റിക്സിലും താരവും കൂടിയാണ്.

ഒരു മോഡലിന് വേണ്ട അത്യാവശ്യ ഘടകങ്ങള്‍ എല്ലം ചെറുപ്പത്തില്‍ തന്നെ ക്രിസ്റ്റീനയ്ക്ക് ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. നീണ്ട കാലുകളും, പുഞ്ചിരിയും, ഉയരവും, നല്ല മുടിയും, കണ്ണുകളും, ചുണ്ടുകളും, ശരീര ഘടനയും ചെറുപ്പത്തില്‍ തന്നെ ഈ റഷ്യന്‍ സുന്ദരിക്കുണ്ട്. അടുത്തിടെ ക്രിസ്റ്റീനയെ വിമൻ ഡെയിലി മാഗസിൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്നാണ് വിശേഷിപ്പിച്ചത്. ഫേസ്‌ബുക്കില്‍ സജീവമായ ക്രിസ്റ്റീനയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.

അമ്മ ഗ്ലികെരിയയാണ് മകളുടെ ഫേസ്ബുക്കിലേയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കുട്ടിയുടെ ചിത്രങ്ങൾക്ക് 200,000ലധികം ലൈക്കുകളാണ് ലഭിക്കുന്നത്. തന്റെ മകൾ ചെറിയ കുട്ടിയാണെങ്കിലും ചില പോസ്റ്റുകൾക്ക് വരുന്ന മോശം കമന്റുകൾ താൻ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് ഗ്ലികെരിയ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക