കറൻസിയുടെ മൂല്യത്തകര്‍ച്ച: നിശാസുന്ദരികള്‍ റേറ്റ് കൂട്ടി

ശനി, 3 ജനുവരി 2015 (12:59 IST)
ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതും റഷ്യൻ കറൻസിയായ റൂബിളിന്റെ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നും റഷ്യയിലെ നിശാ സുന്ദരികളും നിരക്ക്‌ ഉയർത്തി. മണിക്കൂറിന് 30 മുതൽ 40 ശതമാനം വരെയാണ്‌ നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

രാജ്യത്ത് കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ വേശ്യാവൃത്തി നടത്തി ജീവിക്കാന്‍ ബുദ്ധിമുട്ടായതായി യുവതികള്‍ പറഞ്ഞു. റൂബിളിന്റെ മൂല്യം തകരുന്നതിന് മുമ്പ് ഒരുമണിക്കൂറിന് 3000 റൂബിളാണ്‌ നിരക്ക്‌ ഈടാക്കിയിരുന്നത്‌. എന്നാൽ കറൻസിയുടെ വില ഇടിഞ്ഞതോടെ നിരക്ക്‌ മണിക്കൂറിന് 7000 റൂബിളാക്കി ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് ലൈംഗിക തൊഴിലാളികള്‍ വ്യക്തമാക്കി. എന്നാൽ ചിലയിടങ്ങളിൽ ഇവർ 50 മുതൽ 100 ശതമാനം വരെ നിരക്ക്‌ ഉയർത്തിയിട്ടുണ്ട്‌.

അതേസമയം നിരക്ക്‌ വര്‍ദ്ധന ഉണ്ടായെങ്കിലും ബിസിനസിനെ ബാധിക്കില്ലെന്നാണ് ലക്ഷക്കണക്കിന് വരുന്ന ലൈംഗിക തൊഴിലാളികള്‍ പറയുന്നത്. കൂടാതെ ഉക്രൈനിൽ നിന്ന്‌ റഷ്യയിലെത്തിയ യുവതികൾ റഷ്യൻ ലൈംഗിക തൊഴിലാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും നിരക്ക് കൂട്ടാന്‍ കാരണമായെന്നാണ് അവര്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക