ചരിത്രത്തിലാദ്യമായി ജിംനാസിറ്റിക്സിൽ ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യൻ താരമായ ദീപ കർമാക്കർ ആണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. വോൾട്ട് ഇനത്തിൽ എട്ടാം സ്ഥാനമാണ് ദീപ നേടിയിരിക്കുന്നത്. യോഗ്യത റൗണ്ടുകളിൽ അവസാനത്തെ യോഗ്യത മാർക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.