റിയോ: 36 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടറിൽ

വെള്ളി, 12 ഓഗസ്റ്റ് 2016 (07:22 IST)
36 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ മാറ്റുരയ്ക്കാൻ ഇറങ്ങുന്നു. ഗൂപ്പ് ബിയിലെ അർജന്റീന - ജർമനി മത്സരം സമനിലയിലായതോടെയാണ് ഇന്ത്യൻ ടീമിന് ക്വാർട്ടറിലേക്ക് പ്രവേശനം ലഭിച്ചത്. 1980 മോസ്കോ ഒളിമ്പിക്സിലായിരുന്നു അവസാനമായി ഇന്ത്യ ക്വാർട്ടറിൽ എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യയും കാനഡയും കൂട്ടിമുട്ടും. ഈ കളിയിൽ ഇന്ത്യ ജയിച്ചാൽ ആത്മവിശ്വാസത്തോടെ ക്വാർട്ടറിൽ ഇറങ്ങാം.
 
ഹോളണ്ടിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും ക്വാർട്ടറിലേക്ക് വഴി തുറന്നത് താരങ്ങ‌ൾക്ക് ആത്മവിശ്വാസമാണ് നൽകുന്നത്. ഹോളണ്ടിനോട് തോറ്റപ്പോൾ ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നൽകാൻ കാരണം അർജന്റീനയാണ്. ഗ്രൂപ്പില്‍ ഇനി സാധ്യതയുള്ള അര്‍ജന്റീന നിര്‍ണായകമായ മത്സരത്തില്‍ ജര്‍മനിയോട് 4-4 സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഹോളണ്ടും ജര്‍മനിയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക