കോടതി മുറിയില്‍ വെടിവെയ്പ്പ്: അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ചൊവ്വ, 12 ജൂലൈ 2016 (11:37 IST)
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ് ആക്രമണം. മിഷിഗണിലെ സെന്റ് ജോസഫില്‍ കോടതി സമുച്ചയത്തിലാണ് വെടിവയ്പ് ഉണ്ടായത്. ഈ വെടിവയ്പില്‍ രണ്ട് ആമീന്‍മാരും അക്രമിയും കൊല്ലപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച പ്രദേശിക സമയം 2.25ന് കോടതിമുറിയില്‍ വെച്ചാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ ഒരാള്‍ സുരക്ഷാ ഓഫീസറുടെ തോക്ക് തട്ടിയെടുത്തായിരുന്നു ആക്രമണം നടത്തിയത്. വെടിവയ്പില്‍ ഒരു ഡെപ്യൂട്ടി ഓഫീസര്‍ക്കും ഒരു യുവതിക്കും പരുക്കേറ്റു.
രണ്ട് കറുത്ത വംശജരെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ കഴിഞ്ഞ ദിവസം ഒരു കറുത്ത വര്‍ഗക്കാരന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടത്.