അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സുരക്ഷാവിദഗ്‌ധര്‍. പാര്‍ട്ടിയിലെ തന്നെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ 50 വിദഗ്‌ധര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ട്രംപ് പ്രസിഡന്റാകുന്നത് രാജ്യത്തെ അപകടപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.
അമേരിക്കന്‍ ഭരണഘടന, നിയമങ്ങള്‍, സ്ഥാപനങ്ങള്‍, പത്രസ്വാതന്ത്ര്യം, സ്വതന്ത്രമായ നീതിനിര്‍വഹണം, മതസഹിഷ്ണുത തുടങ്ങിയ കാര്യങ്ങളില്‍ അടിസ്ഥാനവിവരം പോലും ഇല്ലാത്തവരെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തങ്ങളില്‍ ഒരാള്‍ പോലും ട്രംപിന് വോട്ട് ചെയ്യില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.