അമേരിക്കക്കാരും നോര്‍വീജിയക്കാരും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയും(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് രാജപക്സെ ആരോപിച്ചു.തന്നെ താഴെയിറക്കാന്‍ ഇന്ത്യയും അമേരിക്കയും പരസ്യമായിത്തന്നെ അവരുടെ നയതന്ത്രകാര്യാലയങ്ങളെ ഉപയോഗിച്ചെന്നും രാജപക്സെ വെളിപ്പെടുത്തി. പുതിയ സര്‍ക്കാരിന്റെ ചൈനയോടുള്ള സമീപനം പക്ഷപാതപരമാണെന്നും രാജപക്സെ ആരോപിച്ചു.