ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അധികാരക്കൈമാറ്റം, റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു

എമിൽ ജോഷ്വ

ശനി, 17 ഏപ്രില്‍ 2021 (07:59 IST)
റൗൾ കാസ്ട്രോ (89) ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ക്യൂബയുടെ പ്രസിഡണ്ട് മിഗേൽ ഡൂയസ് കനേലി(60)നാണ് സെക്രട്ടറി സ്ഥാനം റൗൾ കാസ്ട്രോ കൈമാറിയത്. ഇതോടെ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ കാസ്ട്രോ കുടുംബത്തിൻറെ ആറുപതിറ്റാണ്ട് നീണ്ടുനിന്ന ആധിപത്യത്തിന് അവസാനമായി.
 
വെള്ളിയാഴ്‌ച ആരംഭിച്ച പാർട്ടി കോൺഗ്രസിലായിരുന്നു അധികാരക്കൈമാറ്റം. 2006ലാണ് റൗൾ കാസ്ട്രോ സെക്രട്ടറി പദത്തിൽ എത്തുന്നത്. 1959 മുതൽ 2006 വരെ റൗളിന്റെ സഹോദരൻ ഫിദൽ കാസ്ട്രോയായിരുന്നു ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതാധികാരി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍