ബാഡ്മിന്റണ്‍: രണ്ടാം റാങ്കുകാരിയെ അട്ടിമറിച്ച് മെഡല്‍ പ്രതീക്ഷയുമായി പി വി സിന്ധു സെമിയില്‍

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (07:17 IST)
റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്. സ്‌കോര്‍: 22-20, 21-19.
 
സൈന നേവാളിന് ശേഷം ഒളിമ്പിക്‌സിന്റെ സെമിഫൈനലിലെത്തുന്ന ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.  ഒരു ജയം കൂടി നേടിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാനാകും. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ വാങ് യിഹാനെ നേരത്തെ രണ്ട് തവണ സിന്ധു തോല്‍പ്പിച്ചിട്ടുണ്ട്. ഈ തകര്‍പ്പന്‍ വിജയത്തോടെ ഒളിംപിക്‌സില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article