രാജ്യത്ത് ജനസംഖ്യ കുറയുന്നു, 10 പ്രസവിച്ചാൽ പന്ത്രണ്ട് ലക്ഷം തരാമെന്ന് ഓഫർ നൽകി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ

വ്യാഴം, 18 ഓഗസ്റ്റ് 2022 (16:47 IST)
രാജ്യത്ത് വൻതോതിൽ ജനസംഖ്യ കുറഞ്ഞുവരുന്നതിന് തടയിടാൻ സ്ത്രീകൾക്ക് ഓഫർ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പത്ത് കുട്ടികളെ പ്രസവിച്ചാൽ പന്ത്രണ്ട് ലക്ഷം രൂപ വരെ നൽകാമെന്നാണ് റഷ്യൻ പ്രസിഡൻ്റിൻ്റെ ഓഫർ. ജനസംഖ്യ കുറവുള്ള റഷ്യയെ കൊവിഡ് മഹമാരിയും പിന്നാലെ വന്ന യുക്രെയ്ൻ യുദ്ധവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഭാവിയിൽ ആവശ്യമായ പട്ടാളക്കാരെ നിയമിക്കാൻ പോലും രാജ്യം കഷ്ടപ്പെടുമെന്ന് ജനസംഖ്യാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
 
പത്ത് കുട്ടികളെ ജനിപ്പിക്കാം എന്ന് പറഞ്ഞെത്തുന്നവർക്കെല്ലാം പണം കിട്ടില്ല. അങ്ങനെ എത്തുന്നവർ 9 കുട്ടികൾ പ്രശ്നങ്ങളില്ലാതെ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് നൽകണം. പത്താമത്തെ കുട്ടിയുടെ ഒന്നാമത്തെ ജന്മദിനത്തിനാണ് പണം കൈമാറുക. അതേസമയം ആനമണ്ടത്തരമാണ് പുട്ടിൻ ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു.10 കുട്ടികളെ വളർത്താൻ തന്നെ 12 ലക്ഷം മതിയാവില്ല എന്നത് തന്നെ പ്രധാനകാരണം.
 
കുട്ടികളെ വളർത്തേണ്ടിവരുന്നത് ജനങ്ങളെ കൂടുതൽ കടക്കെണിയിലേക്ക് നയിക്കുകയും ഇപ്പോൾ ഉള്ളതിനേക്കാൾ മറ്റ് വലിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നും അവർ പറയുന്നു. സോവിയറ്റ് കാലത്ത് ഒരു കുടുംബത്തിന് ജീവിക്കാൻ വേണ്ടതെല്ലാം സർക്കാർ നൽകുമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ലെന്നും ജീവിക്കാൻ വേണ്ടി സ്ത്രീകൾ മറ്റ് രാജ്യങ്ങളിൽ ശരീരം വിൽക്കേണ്ട അവസ്ഥപോലും സമീപകാലത്ത് ഉണ്ടായിരുന്നുവെന്നും തീരുമാനത്തെ വിമർശിക്കുന്നവർ ചൂണ്ടികാണിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍