ഇന്ത്യയും മോദിയും അപമാനം സഹിക്കില്ല, എണ്ണവ്യാപാരത്തിൽ ആരുടെ വാക്കും കേൾക്കില്ല, യുഎസിനെ വിമർശിച്ച് പുടിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിന്‍ ഇന്ത്യ- റഷ്യ ബന്ധം പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണെന്ന് വ്യക്തമാക്കി. ഇന്ത്യയെ പോലെ ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടൂക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹവും അത്തരം അപമാനം സഹിക്കില്ല.
റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയേയും മറ്റ് രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ സ്വന്തം ആണവോര്‍ജ വ്യവസായത്തിനായി അമേരിക്ക ആശ്രയിക്കുന്നത് റഷ്യന്‍ യുറേനിയത്തെയാണ്. അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് അമേരിക്ക. ഇന്ത്യ ഉള്‍പ്പടെ 140ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ- ജിയോ പൊളിറ്റിക്‌സ് വിദഗ്ധര്‍ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ പറഞ്ഞു. റഷ്യന്‍ വ്യാപാരപങ്കാളികളെ ശിക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഇന്ധനവില ഉയര്‍ത്തുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.