വേശ്യാവൃത്തി കാമ്പസിലും; അഭിസാരികയായി ജോലി ചെയ്യുന്നത് പാപമോ മോശമോ അല്ലെന്ന് വിദ്യാർത്ഥിനികൾ, കണക്കുകൾ ഞെട്ടിക്കുന്നത്

വ്യാഴം, 9 ജൂണ്‍ 2016 (14:06 IST)
ട്യൂഷൻ ഫീസ് അടയ്ക്കുന്നതിനായി വിദ്യാർത്ഥിനികൾ സർവകലാശാലയിൽ തന്നെ വേശ്യാവൃത്തി നടത്തുന്നതായി റിപ്പോർട്ട്. യു കെയിലെ സർവകലാശാലയിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ചിൽ ഒന്നു പെൺകുട്ടികളും ലൈംഗിക വ്യവസായത്തിൽ ഇറങ്ങുന്നുണ്ടെന്നും ഇതിനെ ഒരു ബാർ ജോലിയായിട്ടാണ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
 
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ലെങ്കിലും ലൈംഗികതൊഴിൽ കാമ്പസിൽ നിരോധിച്ചിരിക്കുകയാണ്. ഇതിനെ മറികടന്നാണ് പലരും ഈ തൊഴിൽ ചെയ്യുന്നത് തന്നെ. അഭിസാരികയായി ജോലി ചെയ്യുന്നതോ സര്‍വകലാശാലയില്‍ തന്നെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതോ ഒരു പാപമായോ മോശം കാര്യമായോ ആരോഗ്യപ്രശ്‌നമായോ പോലും വിദ്യാര്‍ത്ഥിനികള്‍ കണക്കാക്കുന്നില്ല.
 
ദേശീയ ലോട്ടറി ഫണ്ടിംഗിന്റെ പകുതി ചെലവാക്കി നടത്തിയ സര്‍വേയില്‍ 6,733 സര്‍വകാലാശാല വിദ്യാര്‍ത്ഥികളാണ്‌ പ്രതികരിച്ചത്‌. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പ്രതികരണം പുറത്തുവിട്ടിട്ടില്ല. ഇത്തരം കാര്യങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക