പ്‌ളേഗ് ഭീതിയില്‍ ചൈന; 151പേര്‍ ഏകാന്തവാസത്തില്‍
പ്‌ളേഗ് ഭീതിയില്‍ ചൈനയില്‍ വടക്കുപടിഞ്ഞാറന്‍ മേഘല. പ്‌ളേഗ് ബാധിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യം രോഗഭീതിയില്‍ പെട്ടത്. തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ ഗാന്‍സു പ്രവിശ്യയിലെ യുമെന്‍ നഗരത്തില്‍ 151 പേരെ ഏകാന്തവാസത്തിനയച്ചു.
ഇവര്‍ രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും പരിചയക്കാരും അവര്‍മായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണ്. ഇവരുമായി മറ്റുള്ളവര്‍ ബന്ധപ്പെടുന്നതും വിലക്കി. എന്നാല്‍, ഇവര്‍ക്കാര്‍ക്കും പ്‌ളേഗിന്റെ ലക്ഷണമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്‌ളേഗ് തടയുന്നതിനായി നഗരത്തിന്റെ ചിലഭാഗങ്ങളില്‍ പുറത്തുനിന്നും ആളുകള്‍ വരുന്നതും പോവുന്നതും നിരോധിച്ചു. കൂടാതെ പ്രത്യേകമായ നിരീക്ഷണം വേണ്ടവര്‍ക്കായി നാല് മേഖലകളും ആരംഭിച്ചു. യുമെന്‍, ചിജിന്‍ എന്നീ നഗരങ്ങളില്‍ പത്ത് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.