പെഷാവര്‍ സ്കൂളില്‍ പൊലിഞ്ഞ 157 പേരുടെ ജീവന് തിരിച്ചടി നല്‍കാന്‍ തയാറായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. രണ്ടു ദിവസത്തിനകം 3000ത്തോളം ഭീകരരെ വധിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കണമെന്ന് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പാക്ക് സൈന്യം ഭീകകരരെ പോലെ ഭീരുക്കളല്ല. സൈന്യം താലിബാനെ പിന്തുടരുകയാണെന്നും, അവരുടെ നാശം കൈയ്യെത്തും ദൂരത്താണെന്നും. സൈന്യം ഭീകകരരെ പോലെ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കില്ലെന്നും പാക്ക് സൈനിക മേധാവി ട്വീറ്റ് ചെയ്തു.
2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സാഖിർ റഹ്മാൻ ലാഖ്‌വിക്ക് റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ജനറല്‍ രഹീല്‍ ഷെരീഫ് താലിബാന് നേരെ ആഞ്ഞടിച്ചത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ സാഖിർ റഹ്മാൻ ലാഖ്‌വി പാക്കിസ്ഥാനില്‍ വെച്ച് പിടിയിലാകുകയും റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവില്‍ കഴിഞ്ഞു വരികയുമായിരുന്നു. മതിയായ തെളിവില്ലെന്നു കാട്ടിയാണ് ഇയാള്‍ക്കും കൂട്ടാളികള്‍ക്കും ബുധനാഴ്ച് ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെച്ചാണ് സാഖിർ റഹ്മാൻ ലാഖ്‌വിയും കേസിലെ പ്രതികളായ മറ്റു ആറു പേരും ജാമ്യം നേടിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.