പാകിസ്ഥാനിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം. തെക്കന്‍ പാകിസ്ഥാനില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം നടന്നത്.
സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുര്‍ ജില്ലയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും പാകിസ്താന്‍ മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം, ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇവിടുത്തെ തെരഞ്ഞെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലും നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. സിന്ധ് പ്രവിശ്യയിലെ എട്ട് ജില്ലകളിലായിരുന്നു ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.