പാകിസ്ഥാനില്‍ വടക്കന്‍ വസീറിസ്ഥാനില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ അടിച്ചമര്‍ത്താന്‍ പാക്കിസ്സ്ഥാന്‍ പടനീക്കം തുടങ്ങി. 25,000 സൈനികരുടെയും വ്യോമസേനയുടെയും സഹായത്തോടെയാണ് പാക്കിസ്ഥാന്‍ പടനീക്കം നടത്തുന്നത്.
ഭീകരരുടെ ഒളിത്താവളങ്ങളില്‍ ഇന്നലെയും വ്യോമാക്രമണം നടത്തി. 27 ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 167 ആയി. പാകിസ്ഥാനിലെയും റഷ്യ, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെയും തീവ്രവാദിഗ്രൂപ്പുകള്‍ തമ്പടിച്ചിട്ടുള്ള വടക്കന്‍ വസീറിസ്ഥാനിലെ ഗോത്രമേഖലയില്‍ പാക് സേന പൂര്‍ണ തോതില്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നത് ആദ്യമായിട്ടാണ്.
ശക്തമായ സൈനിക നീക്കത്തിനുതകുന്ന തരത്തില്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് സേനാനീക്കത്തിന് പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നത്. 'സര്‍ബ് എ അസ്ബ്‘ എന്നാണ് സൈനിക നടപടിക്ക് നല്‍കിയിരിക്കുന്ന പേര്. ബദര്‍ യുദ്ധത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന വാളിന്റെ പേരാണ് സര്‍ബ് എ അസ്ബ്.
കറാച്ചി വിമാനത്താവളത്തില്‍ ഒരാഴ്ച മുമ്പ് ഭീകരര്‍ ആക്രമണം നടത്തിയതോടെയാണ് താലിബാന്‍ കരര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ പൂര്‍ണപിന്തുണയോടെ സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് സേന പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക നടപടി അത്യന്താപേക്ഷിതമായിരുന്നുവെന്ന് പറഞ്ഞ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.