പാകിസ്ഥാനില്‍ ശരിയാ നിയമം കൊണ്ടുവരും: ഹാഫീസ് സയീദ്

തിങ്കള്‍, 23 മാര്‍ച്ച് 2015 (17:49 IST)
പാകിസ്ഥാനിൽ മുസ്ലീം മത നിയമമായ ശരിയ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജമാ അത് ഉദ് ദാവ നേതാവ് ഹാഫീസ് സയീദ് രംഗത്ത്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഹാഫിസിന്റെ നീക്കം. ശരിയ നടപ്പാക്കി മാതൃകാ രാജ്യമായി പാകിസ്ഥാൻ മാറുമെന്ന് സയിദ് അവകാശപ്പെട്ടു. അങ്ങനെയായാൽ പാകിസ്ഥാനോട് കൂടിച്ചേരാൻ ബംഗ്ലാദേശ് തയ്യാറാവുമെന്ന് സയിദ് പ്രത്യാശിച്ചു.

ലാഹോറിൽ ജമാ അത് ഉദവ നടത്തിയ സമ്മേളനത്തിലാണ് ഹാഫിസിന്റെ ആഹ്വാനം.ഇസ്ലാമിക് റിപ്പബ്ലിക്ക് ആയ പാകിസ്ഥാനില്‍ ബ്രിട്ടീഷ് നിയമങ്ങളടങ്ങിയ പൊതു നിയമമാണുള്ളത് . സിയ ഉള്‍ഹഖിന്റെ കാലത്ത് ഇസ്ലാമികവല്‍ക്കരണം ശക്തമായിരുന്നെങ്കിലും  പാക് നിയമങ്ങൾ പൂർണമായും ശരിയ നിയമങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതല്ല. അതിനാല്‍ പാകിസ്ഥാനെ ശരിയ നിയമ സംഹിതയില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ പാകിസ്ഥാനിലെ എല്ലാ സ്ഥലങ്ങളിലും ജമാ അത് ഉദവ പ്രവർത്തകർ എത്തുമെന്ന് സയിദ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക