പാകിസ്ഥാനില്‍ ചൈനീസ് സഞ്ചാരിയെ തട്ടിക്കൊണ്ട് പോയി

ബുധന്‍, 21 മെയ് 2014 (15:17 IST)
പാകിസ്ഥാനില്‍ വിദേശ സഞ്ചാരിയെ താലിബാന്‍ തട്ടിക്കൊണ്ട് പോയി. സൈക്കിളില്‍ പര്യടനം നടത്തുകയായിരുന്ന ചൈനീസ്‌ സഞ്ചാരിയെയാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. 
 
പശ്ചിമ നഗരമായ ദേര ഇസ്മായില്‍ ഖാനു സമീപം ദരാബാനിലാണ്‌ സംഭവം. തടവില്‍ കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടുന്നതിനായാണ്‌ വിദേശിയെ റാഞ്ചിയതെന്ന് അറിയാന്‍ കഴിയുന്നത്‍. പൊലീസ്‌ തിരച്ചില്‍ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
 

വെബ്ദുനിയ വായിക്കുക