പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു.150ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലർച്ചെ മധ്യപഞ്ചാബിലാണ് അപകടം നടന്നത്.
മുള്‍ട്ടാനിനിൽ നിന്നും 25 കിലോമീറ്റർ അകലെ കറാച്ചി അവാം എക്സ്പ്രസ് ട്രെയിനാണ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിയുകയും ചെയ്തു. 2005 ജൂലൈയിൽ പാകിസ്ഥാനിലെ സിന്ധിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 130 പേരാണ് മരിച്ചത്.