നിയന്ത്രിക്കാനാവുന്നില്ല; യുവതി പോണ് ആക്റ്റര്‍ ആയി
തിങ്കള്‍, 19 ജനുവരി 2015 (12:56 IST)
മാന്യമായി ജീവിക്കാന്‍ നിലവിലെ ശമ്പളം പോരെന്ന മനസിലാക്കിയ ഇരുപത്തിമൂന്നുകാരി നീലച്ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. പെയ്ഗോ ജന്നിംഗ്സ് എന്ന യുവതിയാണ് വീട്ടുകാരെയും കൂട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച് പുതിയ രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ മുന്തിയ ജോലി ഉണ്ടായിരുന്ന പെയ്ഗോ ജന്നിംഗ്സ് വളരെ നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് നീലച്ചിത്രത്തിൽ അഭിനയിക്കുക എന്നത്. അതിന് പറയുന്ന കാരണം ഇതായിരുന്നു '' തനിക്ക് സ്വയം നിയന്ത്രിക്കാനാവുന്നില്ല '' എന്നാണ്. ഈ സാഹചര്യത്തില്‍ നിലവിലെ തൊഴില്‍ ഉപേക്ഷിച്ച് നീലച്ചിത്രരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് പെയ്ഗോ ജന്നിംഗ്സ്.
ഓഫീസ് ബാത്ത് റൂമിൽ കയറി തന്റെ ഒരു നഗ്നഫോട്ടോ എടുത്ത് അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഈ വിവരം ലോകത്തോട് പറഞ്ഞത്. വെറോണിക വെയ്ൻ എന്ന പേരിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. സംഭവം ക്ലിക്ക് ആയതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നഗ്നഫോട്ടോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. പരിചയക്കാരും ബന്ധുക്കളും തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റി നല്‍കിയെങ്കിലും ജന്നിംഗ്സിന്റെ സഹപ്രവർത്തകർക്ക് ആളെ മനസിലായി. ചിത്രവും കമന്റും 'നീല" ആണെന്ന് കണ്ടതോടെ ട്വിറ്റർ രണ്ടും ഒഴിവാക്കുകയും ചെയ്തു.
ആരാലും അറിയപ്പെടാതിരുന്ന ജന്നിംഗ്സിസ് ഇപ്പോള്‍ താരമായി മാറുകയും ചെയ്തു. തന്നെ സ്വീകരിക്കുന്നവർക്ക് ഇതുവരെ ലഭിക്കാത്ത നിമിഷങ്ങള്‍ പകര്‍ന്ന് നല്കാന് കഴിയുമെന്ന ഉറപ്പ് ഉള്ളതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് യുവതി വ്യക്തമാക്കി. ദി സെക്സ് ഫാക്ടർ എന്ന മത്സര റിയാലിറ്റിഷോയിലൂടെ നീലയിലേക്ക് കടന്നുവരാനാണ് ജെന്നിംഗ്സിന്റെ തീരുമാനം.