വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തുറന്നുകൊടുത്തു
പുതുതായി പണിത വേള്‍ഡ് ട്രേഡ് സെന്റര്‍ വാണിജ്യാവശ്യങ്ങള്‍ക്കായി തുറന്നുകൊടുത്തു. പതിമൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനിമുതല്‍ വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നാണ് അറിയപ്പെടുക 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നിരുന്നു. 2006 ലാണ് നിര്‍മ്മാണം ആരംഭിച്ചത്.
104 നിലകളുള്ള പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ എട്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. കെട്ടിടത്തിന് 541 മീറ്റര്‍ ഉയരമുണ്ട്.
കോണ്‍ഡി നാസ്റ്റ് എന്ന കമ്പനിയാണ് കെട്ടിടത്തിലെ ആദ്യ വാടകക്കാര്‍. 20 മുതല്‍ 44 വരെയുള്ള നിലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുക.കെട്ടിടം നിര്‍മ്മിക്കാനായി 390 കോടി ഡോളര്‍ ചെലവായതായാണ് കരുതപ്പെടുന്നത്.