അതിര്‍ത്തിയില്‍ 1000 ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറി

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (09:31 IST)
ചുമാര്‍ മേഖലയില്‍ ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം. 1000 ചൈനീസ് സൈനികര്‍ കൂടി ഇവിടെ കൈയേറ്റം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യമുള്ളത്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ നുഴഞ്ഞു കയറ്റമാണിത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4-5 കിലോമീറ്റര്‍ വരെയാണ് ഇവര്‍ നുഴഞ്ഞു കയറിയത്. നിലവില്‍ ഇവിടെയുള്ള 300 സൈനികര്‍ക്കൊപ്പം 100 പേര്‍കൂടി ചേര്‍ന്നിരുന്നു. ഇതടക്കമാണ് 1000 സൈനികര്‍ അതിര്‍ത്തിയില്‍ കയറിയിരിക്കുന്നത്. 
 
ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു സേനാനീക്കം. ഇത് മൂന്നാമത്തെ സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറുന്നത്. ചുമാറിലും ഡെംചോക്കിലുമാണ് ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നത്.
 
ഇരു സേനകളുടെയും ഫ്ലാഗ് മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞശേഷമാണ് ചൈനീസ് നീക്കം. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ അതിര്‍ത്തി സംഘിച്ച ചൈനീസ് സൈനികര്‍ പിന്നീടു പിന്മാറിയിരുന്നു. നിലവില്‍ 350 ചൈനീസ് സൈനികരാണു ചുമാര്‍ മേഖല കൈയടക്കിയിരിക്കുന്നത്. വീണ്ടും ഫ്ലാഗ് മീറ്റിംഗ് നടക്കുമെന്നാണു റിപ്പോര്‍ട്ട്‌‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍