സിറിയയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം ഭീകരര്‍ തകര്‍ത്തു. ദെയര്‍ എല്‍ സോര്‍ നഗരത്തിലെ അര്‍മേനിയന്‍ പള്ളിയാണ് ജബാത് അല്‍ നസ്ര ഭീകരര്‍ തകര്‍ത്തത്. അര്‍മേനിയന്‍ വംശീയ കൂട്ടക്കൊലയുടെ സ്മാരകമാണ് ദേവാലയം.
ഒന്നാം ലോകമഹായുദ്ധത്തിനിടെ 1915ല്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാരെ തുര്‍ക്കികള്‍ കൊലപ്പെടുത്തിയിരുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കി അര്‍മേനിയക്കാര്‍ പള്ളിയില്‍ ഒത്തുചേരുമാരുന്നു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് പള്ളി തകര്‍ത്തത്.
പള്ളിയിലുണ്ടായിരുന്ന പുരാതന രേഖകളും ചാമ്പലാക്കി. 1841 മുതലുള്ള ആയിരക്കണക്കിന് രേഖകള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതില്‍ അര്‍മേനിയന്‍ കൂട്ടക്കൊലയുടെ വിവരങ്ങളും ഉണ്ടായിരുന്നു. 99 വര്‍ഷം മുമ്പ് നടന്ന കൂട്ടക്കൊലയില്‍ മരിച്ചവരുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് തെരുവിലേക്ക് വലിച്ചെറിഞ്ഞു. വംശീയ കൂട്ടക്കൊലയുടെ സ്മാരകം ആയതിനാലാണ് തുര്‍ക്കിയുടെ പിന്തുണയോടെ ഭീകരര്‍ പള്ളി തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.