ഐ‌എസ് നടപടികള്‍ പൈശാചികമെന്ന് ഒബാമ

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (10:15 IST)
പീറ്റര്‍ കാസിഗിനെ തലയറുത്ത ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നടപടി പൈശാചിക കൃത്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കഴിഞ്ഞ ദിവസമാണ് പീറ്റര്‍ സാഗിനെ തലയറുത്ത് കൊന്നതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഐഎസ് പുറത്തു വിട്ടത്.
 
അമേരിക്കന്‍ പൗരനായ കാസിഗ് കഴിഞ്ഞവര്‍ഷം മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവിലായിരുന്നു. നിരവധി സിറിയന്‍ സൈനികരെ വധിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഒക്ടോബറില്‍ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകന്‍ അലന്‍ ഹെന്നിഗിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടപ്പോള്‍ കാസിഗിനെ വധിക്കുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിരുന്നു. 
 
26 കാരനായ പീറ്റര്‍ സാഗ് സിറിയയില്‍ വച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായത്.ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനായ പീറ്റര്‍ കാസിഗ് അബ്ദുള്‍ റഹ്മാന്‍ എന്നും പേരും സ്വീകരിച്ചിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.