മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയ്ക്ക് വിശദീകരണവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. മതവുമായി ഈ നിരോധനത്തിന് ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തിൽ നിന്ന് രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞു.
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്. ഈ തീരുമാനത്തെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.