ഭൌതിക ശാസ്‌ത്ര നൊബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (16:18 IST)
ഈ വര്‍ഷത്തെ ഭൌതിക ശാസ്‌ത്ര നൊബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ന്യൂട്രിനോകളെ കുറിച്ചുള്ള പഠനത്തിന് ജപ്പാന്റെ തക്കാകി കജിത, കാനഡയുടെ ആര്‍തര്‍ ബി മക്‍ഡെണാള്‍ഡ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ടോക്യോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് തകാകി കജിത. കാനഡയിലെ കിങ്സ്റ്റണ്‍ സര്‍വകലാശായിലെ ശാസ്ത്രജ്ഞനാണ് ആര്‍തര്‍ മക്ഡൊണാള്‍ഡ്.

തക്കാകി കജിതയുടെയും ആര്‍തര്‍ ബി മക്‍ഡെണാള്‍ഡിന്റെയും കണ്ടുപിടുത്തം ദ്രവ്യത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ കുറിച്ച് വെളിച്ചം വീശുന്നതും പ്രപഞ്ചത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് നിർണായകമാണെന്നും നോബൽ സമ്മാന സമിതി വിലയിരുത്തി.

പ്രപ‍ഞ്ചത്തിലെ എല്ലായിടത്തും കാണപ്പെടുന്ന ചെറിയ കണങ്ങളാണ് ന്യൂട്രിനോകൾ. ഇവയ്ക്ക് ഭാരം ഉണ്ടാവില്ല. മാത്രമല്ല,​ വളരെ അപൂർവമായി മാത്രം പരസ്പരം പ്രവർത്തിക്കുന്ന ഈ ന്യൂട്രിനോകളെ കുറിച്ച് പഠിക്കുക എന്നത് ബുദ്ധിമുട്ടേറിയതുമാണ്. ഈ പ്രതിസന്ധികളെ മറികടന്നാണ് കാജിതയും മക്ഡൊണാൾഡും നേട്ടം കൈവരിച്ചതെന്നും നോബൽ സമ്മാന സമിതി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക