ന്യൂസിലന്‍ഡില്‍ ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമല്ല

ശ്രീനു എസ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (15:47 IST)
ന്യൂസിലന്‍ഡില്‍ ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമല്ലെന്ന ഇളവ് പ്രബല്യത്തില്‍ വന്നു. നേരത്തേ കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ ഉള്ളത്. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം നേരിയ തോതിലാണെങ്കിലും ഉടന്‍ തന്നെ പൂര്‍ണമായി രോഗം മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
 
ന്യൂസിലന്‍ഡില്‍ ഇതുവരെയും 1468 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 25പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ നിയന്ത്രിക്കുന്നതില്‍ നേരത്തേ തന്നെ ന്യൂസിലന്‍ഡ് ലോക ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍