മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരസ്ഥാനത്ത് നിന്ന് വലിച്ച് താഴെയിടുമെന്നുള്ള ഭാര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. തന്റെ ഭാര്യ ഏതു പാര്‍ട്ടിയിലാണെന്ന് തനിക്ക് അറിയില്ലെന്നും വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്ന് ബുഹാരി പറഞ്ഞു. ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബുഹാരി ഭാര്യയുടെ പ്രസ്താവനയോട് ഇങ്ങനെ പ്രതികരിച്ചത്.
രാജ്യത്ത് കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തുമെന്ന് ഐഷ ബുഹാരി കഴിഞ്ഞദിവസം ബി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് അറിവില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.