സെപ്റ്റംബര്‍ അഞ്ചിന് ശേഷം രാജ്യത്ത് എബോള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലായിലാണ് നൈജീരിയയില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍- ലൈബീരിയന്‍ പൗരനായ പാട്രിക് സ്വയറിനാണ് രോഗം ആദ്യം ബാധിച്ചത്. ഇയാള്‍ പിന്നീട് മരിച്ചു. ഇതേ ത്തുടര്‍ന്ന് നൈജീരിയ രാജ്യത്ത് ദേശീയ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സെനഗലിനെയും ലോകാരോഗ്യസംഘടന എബോള വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ച് പശ്ചിമ ആഫ്രിക്കയില്‍ ഇതുവരെ 4550 പേരാണ് മരിച്ചു. ഇവരില്‍ കൂടുതല്‍ പേരും ലൈബീരിയ, ഘാന, സിയാറാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.