ന്യൂയോര്‍ക്ക് ടൈംസിന് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍
വ്യാഴം, 15 മെയ് 2014 (15:59 IST)
ന്യൂയോര്‍ക്ക് ടൈംസിന് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവ് ഡീന്‍ ബാഖ്വറ്റാണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റത്.
നേരത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജില്‍ എബ്രഗാംസണ്‍ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ബാഖ്വറ്റ സ്ഥാനാപതിയാകുന്നത്. ജില്‍ എബ്രഗാംസണിന്റെ പെട്ടെന്നുളള രാജിക്കു പിന്നിലെ കാരണം വ്യക്തമല്ല.
അമേരിക്കയിലെ പത്രസ്ഥാപനങ്ങളില്‍ ഉന്നത പദവിയിലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വംശജനാണ് ബാഖ്വറ്റ.