ഇറാഖിലെ ഇന്ത്യന്‍ ബന്ദികള്‍; ഒരാൾ രക്ഷപ്പെട്ടു
തീവ്രവാദികൾ കനത്ത ആക്രമണം നടത്തുന്ന ഇറാഖില്‍ നിന്നും തട്ടിക്കൊണ്ടു പോയ 40 ഇന്ത്യാക്കാരിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐഎസ്ഐഎസ് തീവ്രവാദികൾ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ടയാൾ വടക്കൻ ഇറാക്കിലെ എർബിൽ പട്ടണത്തിൽ സുരക്ഷിതനായി ഉണ്ടെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
ബന്ദികളാക്കപ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിക്കുന്നതിന് ഇന്ത്യ അറബ് രാജ്യങ്ങളുടെ സഹായം തേടി. നേപ്പാൾ, ബംഗ്ളാദേശ്, തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള 48 നിർമാണ തൊഴിലാളികളെ തീവ്രവാദികൾ മോചിപ്പിച്ചു.