നേപ്പാളിന് സൌദിയുടെ സഹായ ഹസ്തം

ചൊവ്വ, 19 മെയ് 2015 (09:41 IST)
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് സഹായഹസ്തവുമായി സൗദി അറേബ്യയും എത്തി. ഇതാദ്യമായാണ് നേപ്പാളിലെ രക്ഷാപ്രവര്‍ത്തത്തില്‍ സൗദിയും പങ്കുചേരുന്നത്‌. സൌദിയുടെ ആദ്യ സഹായ ദൌത്യവുമായി കാര്‍ഗോ വിമാനം നേപ്പാളില്‍ എത്തിയതായാണ് വാര്‍ത്തകള്‍. ദുരിത ബാധിത പ്രദേശങ്ങളിലേയ്ക്ക് മരുന്നും ഭക്ഷണവും ടെന്റ് നിര്‍മ്മിക്കുന്നതുള്ള 15 ടണ്‍ സാധനങ്ങളാണ് ഈ വിമാനത്തിലുള്ളത്.

നേപ്പാളിലെ സൗദി സ്ഥാനപതി അബ്ദുള്‍ അസീസ്‌ അല്‍ ഹര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കാര്‍ഗോ വിമാനത്തെ സ്വീകരിച്ചു. 13 കാര്‍ഗോ വിമാനങ്ങളിലായി 190 ടണ്‍ സാധനസാമഗ്രികള്‍ നേപ്പാളില്‍ എത്തിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക