അഴിമതിക്കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവും പിഴയും

തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (20:16 IST)
അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴ് വർഷം തടവും രണ്ടര കോടി ഡോളർ പിഴയും. അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതി കേസിലാണ് കോടതി നടപടി.

പാക് അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.

സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ ഷെരീഫിന് സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. നവാസിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ നവാസ് ഷെരീഫിനെ കുറ്റവിമുക്തനാക്കി.

സൗദി അറേബ്യയില്‍ നവാസ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള അല്‍ അസീസിയ ഉരുക്ക് നിര്‍മ്മാണശാല അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു കേസ്. ഇത് കൂടാതെ നിരവധി അഴിമതിക്കേസുകളും ഷെരീഫ് നേരിടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍