നവാസ് ഷെരീഫ് അഴിക്കുള്ളിലേക്കോ? കള്ളപ്പണക്കേസില്‍ വിചാരണ തുടങ്ങി

വ്യാഴം, 7 മെയ് 2015 (12:29 IST)
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ 24 വർഷം മുൻപ് ഫയൽ ചെയ്ത കള്ളപ്പണക്കേസില്‍ വിചാരണ ആരംഭിക്കാൻ ലാഹോർ ഹൈക്കോടതി നടപടി തുടങ്ങി. ഷെരീഫ് ആദ്യ ടേം പ്രധാനമന്ത്രിയായിരിക്കെ 1991ലാണ് ലാഹോർ ഹൈക്കോടതിയിൽ അദ്ദേഹത്തിനെതിരെ കള്ളപ്പണ കേസ് ഫയൽ ചെയ്യപ്പെട്ടത്. പൊതുഖജനാവിൽ നിന്നും പണം കൊള്ളയടിച്ച് ഷെരീഫ് വിദേശത്ത് നിക്ഷേപിച്ചിരിക്കുകയാണെന്നാണ് ഹർജിക്കാരനും അഭിഭാഷകനുമായ ജാവേദ് അഖ്ബാൽ ജഫ്റിയുടെ ആരോപണം.

നവാസിന്റെ കേസ് വിചാരണ ചെയ്യാനായി ജസ്റ്റിസ് മുഹമ്മദ് ഫാറൂഖ് ഇർഫാൻ ഖാൻ അദ്ധ്യക്ഷനായി അഞ്ചംഗ ബഞ്ചിനെ ലാഹോർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻസൂർ അഹമ്മദ് മാലിക്ക് ചുമതലപ്പെടുത്തിയതായാണ് വിവരം. പ്രധാനമന്ത്രിയെപ്പോലുള്ള ഉന്നതർ ഉൾപ്പെടുന്ന കേസിൽ അഞ്ച് മുതൽ ഏഴ് ജഡ്ജിമാർ അടങ്ങുന്ന ബഞ്ച് ഉണ്ടാകണമെന്നാണ് നിയമം. അഞ്ചംഗ ബെഞ്ച് മേയ് എട്ടിന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക