ജി-20 ഉച്ചകോടി; മോഡി തുര്‍ക്കിയില്‍, ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുക്കില്ല

ഞായര്‍, 15 നവം‌ബര്‍ 2015 (11:08 IST)
മൂന്നുദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തുര്‍ക്കിയിലെത്തി. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. തുര്‍ക്കിയിലെ ആന്റില്യയില്‍ നാളെയും മറ്റന്നാളുമായാണ് ജി-20 ഉച്ചക്കോടി നടക്കുക. ഇതു രണ്ടാം തവണയാണ് മോഡി ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ശക്തികളായ 20രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ചൈനിസ് പ്രസിഡന്റ് സൈ ജിന്‍ പിങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പാരീസിലുണ്ടായ ഐഎസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടെയുടെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നീ വിഷയങ്ങളില്‍ മുന്‍ തീരുമാനം പോലെ ചര്‍ച്ച നടക്കും. അതേസമയം, പാരീസിലുണ്ടായ ഭീകരാക്രമണവും സിറിയയിലെ ആഭ്യന്തര യുദ്ധവും ഭീകരതയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ഇതു രണ്ടാം തവണയാണ് മോഡി ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ശക്തികളായ 20രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളഭീകരതയെക്കുറിച്ച് ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

വെബ്ദുനിയ വായിക്കുക