അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ചൈനീസ് ചാനൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അരുണാചൽ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനൽ രംഗത്ത്. മോഡി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിംങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന വാർത്ത ഉൾപ്പെട്ട ബുള്ളറ്റിനിലാണ് വിവാദമായ ഭൂപടം ഉപയോഗിച്ചത്. സിസിടിവിയെന്ന ചൈനീസ് ചാനലാണ് പുതിയ വിവാദം ഉണ്ടാക്കിയത്.
അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കവും ചര്‍ച്ചയും തുടരുകയാണ്. അരുണാചൽ പ്രദേശിനായി ചൈന അവകാശവാദം ഉന്നയിക്കുബോള്‍ ഇന്ത്യ ആ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. പതിനെട്ടിലധികം തവണെയാണ് ഈ വിഷയം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.