മ്യാന്‍മറില്‍ സൈന്യം അധികാരം ഒഴിയണം, അല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോ ബൈഡന്‍

ശ്രീനു എസ്

ചൊവ്വ, 2 ഫെബ്രുവരി 2021 (11:52 IST)
മ്യാന്‍മറില്‍ സൈന്യം അധികാരം ഒഴിയണമെന്നും അല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജനാധിപത്യം പ്രശ്‌നം നേരിടുമ്പോള്‍ അമേരിക്ക അതിനെതിരായി നില്‍ക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
 
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉണ്ടെന്ന് കാട്ടിയാണ് പട്ടാളം മ്യാന്‍മറില്‍ അധികാരം പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും നേതാവുമായ ആങ് സാന്‍ സൂചിയും മറ്റു നേതാക്കളും തടവിലാക്കപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍