“ വിശന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ കൊന്നു തിന്നാമെന്ന് പറഞ്ഞിട്ടില്ല ”

ശനി, 11 ഏപ്രില്‍ 2015 (20:06 IST)
ഭർത്താവിന് വല്ലാതെ വിശന്നാൽ ഭാര്യയെ വെട്ടിനുറുക്കി ശരീരം ഭക്ഷിക്കാമെന്ന് ഫത്വ ഇറക്കിയിട്ടില്ലെന്ന് സൗദി അറേബ്യയിലെ മുതിർന്ന മതപുരോഹിതനായ മുഫ്തി അബ്ദുൽ അസിസ് ബിൻ അബ്ദുള്ള. താന്‍ പറഞ്ഞെന്ന് പേരില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍
സൗദിയെയും സ്‌ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്ന ഇസ്ലാമിനെയും താഴ്‌ത്തിക്കെട്ടാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും മുഫ്‌തി വ്യക്തമാക്കി. സൗദി അറേബ്യന്‍ പ്രസ്‌ ഏജന്‍സിക്ക്‌ നല്‍കിയ പത്രക്കുറിപ്പിലാണ്‌ ഫത്‌വയെ കുറിച്ചുളള വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുന്നത്‌.

സ്ത്രീയുടെ ത്യാഗത്തിനും ഭർത്താവിനോടുള്ള അനുസരണയ്ക്കും ഒന്നായി തീരാനുള്ള ആഗ്രഹത്തിനും തെളിവാണ് ഭാര്യയെ ഭക്ഷണമാക്കുന്ന രീതിയെന്നും. ഭർത്താവ് ഭാര്യയെ തിന്നു കഴിഞ്ഞാൽ ഇരുശരീരങ്ങളും ഒന്നായി തീരുമെന്നും. ഭാര്യക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ തെളിവാണ് ഭാര്യയെ ഭക്ഷണമാക്കുന്ന രീതിയെന്നുമാണ് മുഫ്‌തി ഷേക്ക്‌ അബ്‌ദുള്‍ അസീസ്‌ ബിന്‍ അബ്‌ദുള്ള പുറത്തിറക്കിയ ഫത്വ എന്നുമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. അതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ശക്‌തമായ പ്രതിഷേധവും ആരംഭിച്ചിരുന്നു.

ഫത്‌വ ഷേക്ക്‌ അബ്‌ദുള്‍ അസീസ്‌ ബിന്‍ അബ്‌ദുളളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ലെബനന്‍ ചാനലായ അല്‍ അല്ലാം അടക്കമുളള മാധ്യമങ്ങളായിരുന്നു വാര്‍ത്തയ്‌ക്ക് പ്രചാരം നല്‍കിയത്‌. ഇസ്ലാമിക നിയമമനുസരിച്ച്‌ രാജ്യത്തെ എല്ലാ ക്രിസ്‌ത്യന്‍ പളളികളും തകര്‍ക്കണമെന്ന ഷേക്കിന്റെ ആഹ്വാനം നേരത്തെ വന്‍ വിവാദം സൃഷ്‌ടിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക