ശ്രീലങ്കയില്‍ അഞ്ചു ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് വധശിക്ഷ

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (20:48 IST)
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായ അഞ്ചു ഇന്ത്യന്‍ മല്‍സ്യതൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചു. മയക്കു മരുന്ന് കടത്തി എന്ന കുറ്റം ചുമത്തിയാണ് ഈ നടപടി. തമിഴ്നാട് സ്വദേശികളാണ് ഈ അഞ്ച് തൊഴിലാളികളും. 
 
നവംബര്‍ 14ന് മുമ്പ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ഈ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. 2011ലാണ് ശ്രീലങ്കന്‍ നാവിക സേന ഇവരെ അറസ്റ്റ് ചെയ്തത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക