ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെയാൾ എഡ്വിൻ ആൾഡ്രിന് 93-ാം പിറന്നാളിൽ വിവാഹം,

ഞായര്‍, 22 ജനുവരി 2023 (12:44 IST)
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കൻ ബഹിരാകാശൻ യാത്രികസംഘത്തിലെ രണ്ടാമനായ എഡ്വിൻ ആൾഡ്രിന് തൊണ്ണൂറ്റിമൂന്നാം വയസ്സിൽ വിവാഹം. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് എഡ്വിൻ ബുസ് ആൾഡ്രിൻ ഡോക്ടർ അങ്ക ഫൗറിനെ ജീവിതപങ്കാളിയാക്കിയത്. ലോസ് ആഞ്ജലസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
 

On my 93rd birthday & the day I will also be honored by Living Legends of Aviation I am pleased to announce that my longtime love Dr. Anca Faur & I have tied the knot.We were joined in holy matrimony in a small private ceremony in Los Angeles & are as excited as eloping teenagers pic.twitter.com/VwMP4W30Tn

— Dr. Buzz Aldrin (@TheRealBuzz) January 21, 2023
നേരത്തെ 3 തവണ വിവാഹിതനാകുകയും വിവാഹമോചനം നേടുകയും ചെയ്ത വ്യക്തിയാണ് ആൽഡ്രിൻ. അപ്പോളോ 11 ദൗത്യസഘത്തിലെ മൂന്നാംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൾഡ്രിൻ. 1969ലായിരുന്നു ദൗത്യസംഘം ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍