രാജ്യാന്തര സമൂഹത്തിന് ഇന്ത്യയ്ക്ക് മേലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടു. സിലോണ്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ഇന്നെല രാത്രി ശ്രീലങ്കന്‍ വ്യവസായ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോഡി ഇക്കാര്യം പറഞ്ഞത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.