ടൈം വാരികയുടെ 'പേഴ്സണ്‍ ഓഫ് ഇയര്‍ പുരസ്കാരത്തിനായുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. മൂന്നു ദിവസം മുന്‍പു യുഎസിലെ ഫെര്ഗൂസന് പ്രക്ഷോഭകര്‍ മോഡിയെ പിന്നിലേക്ക് തള്ളി ഒന്നാമതെത്തിയിരുന്നു.
ന്നലെ മോഡി വീണ്ടും ഒന്നാമതെത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 12.8 ശതമാനമാണു മോഡിക്ക് ഇതുവരെ കിട്ടിയത്. ഫെര്ഗൂസന് പ്രക്ഷോഭകര്‍ക്ക് 10.1%. ഹോങ്കോങ് ജനാധിപത്യപ്രക്ഷോഭ നേതാവായ ജോഷ്വ വോങ് (7.5%), നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ് (5.2%) എന്നിവരാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം മോഡി അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മോഡിക്ക് വോട്ട് ചെയ്യണമെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ടൈം വായനക്കാരാണു വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതെങ്കിലും അന്തിമതീരുമാനം പത്രാധിപസമിതിയുടേതായിരിക്കും. നാളെ വോട്ടെടുപ്പ് അവസാനിക്കും.