സ്‌തനാര്‍ബുദ ബാധിതര്‍ക്ക് ചികിത്സാ സഹായം നല്‍കാനുള്ള പരിപാടിയ്ക്കുവേണ്ടിയായിരുന്നു ആഗിയുടെ പെയിന്റിംഗ്.സ്വന്തം മാറിടം പലനിറങ്ങളിലുള്ള പെയിന്റില്‍ മുക്കിയശേഷം ക്യാന്‍വാസില്‍ പതിപ്പിച്ചാണ് ആഗി ചിത്രങ്ങള്‍ വരച്ചത്.
'പെയ്‌ന്റഡ് യുവര്‍ ഹെല്‍ത്ത് ക്യാമ്പയിന്‍' എന്നാണ് പ്രചരണപരിപാടിയ്ക്കുവേണ്ടിയാണ് ആഗി രംഗത്തെത്തിയത്.പ്രചരണത്തിന്റെ ഭാഗമായി സ്‌ത്രീകളോട് ഈ രീതിയിലുള്ള പെയ്‌ന്റിംഗുകള്‍ തയ്യാറാക്കി ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കി അതിലൂടെ പണം കണ്ടെത്താനുമാണ് ക്യാമ്പയിന്റെ സംഘാടകര്‍ ശ്രമിക്കുന്നത്.
ഇതുകൂടാതെ മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എക്‌സിബിഷനില്‍ ആഗിയുടെ ഈ ചിത്രങ്ങള്‍ ലേലത്തിനും വെക്കും. സൂപ്പര്‍ മോഡലായതിനാല്‍ ആഗിയിടെ ചിത്രങ്ങള്‍ വന്‍ വിലയ്ക്ക് വിറ്റ് പോകുമെന്നാണ് പരിപാടിയുടെ കരുതപ്പെടുന്നത്.