ലിബിയയില്‍ ഇരട്ട വ്യോമാക്രമണം: പതിനഞ്ച് പേര് കൊല്ലപ്പെട്ടു
ഞായര്‍, 24 ഓഗസ്റ്റ് 2014 (10:38 IST)
ലിബിയയില്‍ രണ്ട് വ്യോമാക്രമണങ്ങളിലായി പതിനഞ്ച് വിമതര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന ഇസ്ലാമിക തീവ്രവാദി നേതാവാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത് പേര്‍ക്ക് പരുക്കേറ്റു.
ആഭ്യന്തര മന്ത്രാലയത്തിനെ ലക്ഷ്യമാക്കി വന്ന തിരിച്ചറിയാനാകാത്ത രണ്ട് യുദ്ധവിമാനങ്ങളാണ് അക്രമണം അഴിച്ചുവിട്ടത്. വ്യോമാക്രമണത്തില്‍ അടുത്തുള്ള ഗോഡൗണിന് തീപിടിച്ചു.