ജപ്പാനില്‍ സുനാമിയും ശക്തമായ ഭൂചലനവും

ശനി, 12 ജൂലൈ 2014 (08:38 IST)
ജപ്പാനില്‍ സുനാമിയും ശക്തമായ ഭൂചലനവും. കിഴക്കന്‍ ജപ്പാനില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഫുക്കുഷിമ ആണവനിലയത്തിന് സമീപം ശക്തമായ ഭൂചലനവും തുടര്‍ന്ന് ചെറുസുനാമിയും ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലത്തിന് പിന്നാലെ കടലില്‍ ഒരടിക്ക് മുകളില്‍ തിര ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 
 
സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുക്കുഷിമ ആണവ നിലയത്തില്‍ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 
2011 മാര്‍ച്ച് 11-ന് ജപ്പാനിലുണ്ടായ ശക്തമായ ഭൂചലത്തിലും സുനാമിയിലും 19,000 പേര്‍ മരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക