വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സര്‍ക്കാര്‍ കെട്ടിടത്തിന് തീയിട്ടു

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:07 IST)
അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് തെക്കന്‍ മെക്സിക്കോയില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സര്‍ക്കാര്‍ കെട്ടിടത്തിന് തീയിട്ടു. തെക്കന്‍ മെക്സിക്കോയിലെ ഗെരേരോ സംസ്ഥാനത്തെ സര്‍ക്കാര്‍  കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ത്തതിനുശേഷം വിദ്യാര്‍ഥികളും അധ്യാപകരും തീയിടുകയായിരുന്നു. ആളി പടര്‍ന്ന തീയില്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും അഗ്നിക്ക് ഇരയായി. കെട്ടിടത്തില്‍ ഉണ്ടായിരുന്ന രേഖകളും വിലപിടിപ്പുള്ളതുമായ പലതും കത്തി  നശിച്ചു. അഗ്നി ശമന സേനയുടെ വലിയ സംഘമെത്തിയാണ് തീയണയ്ക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ മാസം ഇരുപത്തിയാറിന് ഒരു കോളജില്‍ നിന്നും 43 വിദ്യാര്‍ഥികളെ മയക്കു മരുന്ന് കേസില്‍ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലീസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ കിഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടക്കൊല ചെയ്ത നിലയില്‍ കണ്ടെത്തിയ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍  കാണാതായ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയമാണ് പ്രതിഷേധക്കാരെ പ്രകോപിതരാക്കിയത്. തടവില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്നാണ് പ്രതിഷേധക്കാരുടെ ശക്തമായ ആവശ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക