ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്‌ത മാധ്യമപ്രവർത്തകയായ മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെഹർ തരാർ തന്നെയാണ് ഈ വിവരം ട്വിറ്റർ വഴി അറിയിച്ചത്. നിലവിൽ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളാണ് പാകിസ്ഥാനിൽ ഉള്ളത്. കഴിഞ്ഞ ദിവസം 97 പേർ പാകിസ്ഥാനിൽ കൊവിഡ് ബാധിച് മരിച്ചിരുന്നു.