പ്രായം ഒരു പ്രശ്നം തന്നെ ! മുതുമുത്തശ്ശിക്ക് കാമുകനെ വിവാഹം കഴിക്കണം, കോടതി സമ്മതിച്ചില്ല; മുത്തശ്ശിക്ക് വയസ്സ് 71, കാമുകന് 21
അതേസമയം, തങ്ങളുടെ താൽപ്പര്യങ്ങൾ ഒരുപോലെയാണെന്നും, കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതിനാൽ പ്രായം പ്രശ്നമല്ലെന്നും ഗ്രാൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടുണീഷ്യക്കാരനായ കാമുന്റെ കുടിയേറ്റത്തെ സഹായിക്കാന്‍ നടത്തുന്ന തട്ടിപ്പാണിതെന്നാണ് കോടതി പറഞ്ഞത്. ടുണീസിലെ സ്വിസ് എംബസിയില്‍ നൽകിയ വിവാഹ അപേക്ഷയാണ് കോടതി തള്ളിയത്.
മൂന്ന് വർഷം മുൻപ് ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ഇരുവരും നിരന്തരമായ ചാറ്റിലൂടെ പരസ്പരം അടുക്കുകയായിരുന്നു. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഗ്രാൻ കാമുകനെ കാണാൻ കഴിഞ്ഞ ആഗസ്തിൽ ടുണീഷ്യയിലേക്ക് പറന്നു. പിന്നീട് ഇരുവരും കാമുകന്റെ ടുണീഷ്യയിലെ വീട്ടിൽ താമസിക്കുകയും വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.