അന്‍പത് വര്‍ഷം ഒരുമിച്ച് ജീവിക്കുകയും എട്ട് മക്കള്‍ക്ക് ജന്മം നല്‍കുയും ചെയ്ത് ശേഷമാണ് യുവതി അറിഞ്ഞത് താന്‍ ഇത്രനാള്‍ കൂടെ കഴിഞ്ഞത് സഹോദരന്റെ കൂടെയാണെന്ന്. യുവതി ഈ കാര്യം മനസിലാക്കിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ആ സമയമായപ്പോഴേക്കും നീണ്ട ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് മരിച്ചിരുന്നു.
യുവതിയോട് ഈ കാര്യം ചില ബന്ധുക്കള്‍ തന്നെയാണ് പറഞ്ഞത്. ഇത്രയും നാള്‍ ജീവിച്ചത് മുലകുടി ബന്ധമുള്ള സഹോദരനോടപ്പമാണെന്ന് യുവതി വിശ്വസിച്ചിരുന്നില്ല. പിന്നീട് ഭര്‍ത്താവിന്റെ ജന്മനാട്ടിലെത്തി സ്ത്രീ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങള്‍ സഹോദരങ്ങളാണെന്ന സ്ത്രീ തിരിച്ചറിയുന്നത്.
സൌദി നിയമ പ്രകാരം ഒരേ സ്ത്രീയില്‍ നിന്നും മുലപ്പാല്‍ കുടിച്ചാല്‍ പിന്നെ അവര്‍ സഹോദരങ്ങളാണ്. അതിനാല്‍ തന്നെ ഇവര്‍ തമ്മില്‍ വിവാഹം കഴിയ്ക്കാനും പാടില്ലെന്നാണ് നിയമം. ഭര്‍ത്താവിന്റെ മരണം തന്നെ മാനസികമായി തളര്‍ത്തിയെന്നും അതിനെക്കാള്‍ വേദനിപ്പിച്ചത് സഹോദരനെ വിവാഹം കഴിക്കേണ്ടി വന്നതാണെന്നും യുവതി പിന്നീട് പറഞ്ഞു.