കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍; ഭര്‍ത്താവിനെ നഗ്നനാക്കി കാറിന് മുകളിലിരുത്തി നഗരം ചുറ്റിച്ച് ഭാര്യ!

ശനി, 1 ജൂണ്‍ 2019 (13:14 IST)
കാമുകിക്കൊപ്പം പിടികൂടിയ ഭര്‍ത്താവിന് വിചിത്രമായ ശിക്ഷ വിധിച്ച് ഭര്യ. പട്ടാപ്പകല്‍ ഭര്‍ത്താവിനെ  പൂര്‍ണ നഗ്നനായി കാറിന്റെ മുകളില്‍ കിടത്തി നഗരം ചുറ്റിച്ചു. ജൈറോ വര്‍ഗാസ് എന്ന കൊളംബിയന്‍ യുവാവിനാണ് ഭാര്യയില്‍ നിന്നും ഈ അവസ്ഥ നേരിടേണ്ടി വന്നത്.

ബാരാന്‍ക്വില നഗരത്തിലെ ഒരു മോട്ടല്‍ മുറിയില്‍ കാമുകിയുമായി സമയം ചെലവഴിക്കുകയായിരുന്നു വര്‍ഗാസ്. ഈ സമയം ഭാര്യ മുറിയിലെത്തി രണ്ടു പേരെയും പിടികൂടി. പ്രശ്‌നം ഉണ്ടാക്കരുതെന്നും ഇനി ബന്ധം തുടരില്ലെന്നും ഇയാള്‍ പറഞ്ഞെങ്കിലും ഭാര്യം അംഗീകരിച്ചില്ല. എന്ത് ശിക്ഷ വേണമെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് വര്‍ഗാസ് പറഞ്ഞതോടെയാണ് ഭാര്യം ശിക്ഷ വിധിച്ചത്.

തന്റെ കാറിന്റെ മുകളില്‍ നഗ്നായി കിടക്കണമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ഇത് അനുസരിച്ച് വര്‍ഗാസ് മുഖം ഒരു തൂവാല കൊണ്ട് മറച്ചുംപിടിച്ച് എസ്‍യുവിയുടെ മുകളില്‍ കയറിക്കിടന്നു. എന്നാല്‍, വാഹനത്തിന്റെ വേഗതയില്‍ തൂവാല നഷ്‍ടമായി. ഇതിനിടെ മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്‌തവരും വഴിയരുകില്‍ നിന്നവരും ദൃശ്യങ്ങള്‍ പകര്‍ത്തി.

വീഡിയോ വൈറലായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്നത് പ്രദര്‍ശിപ്പിച്ചതിന് പൊലീസ് കേസുമെടുത്തു. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍